പയ്യന്നൂര്‍ യുനീക് ഗ്രന്ഥാലയം വായനശാലയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

  • Post category:local news
  • Reading time:1 min read
You are currently viewing പയ്യന്നൂര്‍ യുനീക് ഗ്രന്ഥാലയം വായനശാലയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

പയ്യന്നൂര്‍: യുനീക് ഗ്രന്ഥാലയം വായനശാലയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയം പരിസരത്ത് നടന്ന പരിപാടി റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സി കൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷനായി. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ മുഖ്യാതിഥി ആയിരുന്നു. റീഡേര്‍സ് ഫോറത്തിന്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. ബൈജു നിര്‍വ്വഹിച്ചു. പോത്തേര കൃഷ്ണന്‍, ടി.ഐ മധുസൂദനന്‍, കെ.വി.ബാബു, എം.കെ രാജന്‍, വൈക്കത്ത് നാരായണന്‍ മാസ്റ്റര്‍, കെ.യു വിജയകുമാര്‍, കെ.പി. ഷിനി, എ.കെ. ശ്രീജ, ടി.വി.രജിത സംസാരിച്ചു. കെ.വി.സത്യനാഥന്‍ സ്വാഗതവും കെ.വി. പത്മനാഭന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വനിതാ വേദി യുടെ തിരുവാതിര, നാടന്‍പാട്ട്, ബാലവേദി കുട്ടികളുടെ കലാവിരുന്നും ഗുരുകുലം എറണാകുളം അവതരിപ്പിച്ച മുടിയേറ്റും അരങ്ങേറി.

0Shares