പയ്യന്നൂര്‍ ഒളവറ റെയില്‍വേ പാലത്തിലെ ട്രാക്കില്‍ വിള്ളല്‍; മംഗളൂരുവിലേക്കുള്ള ട്രെയിനുകള്‍ മണിക്കൂറോളം വൈകി

  • Post category:news
  • Reading time:1 min read
You are currently viewing പയ്യന്നൂര്‍ ഒളവറ റെയില്‍വേ പാലത്തിലെ ട്രാക്കില്‍ വിള്ളല്‍; മംഗളൂരുവിലേക്കുള്ള ട്രെയിനുകള്‍ മണിക്കൂറോളം വൈകി

പയ്യന്നൂര്‍: പയ്യന്നൂരിനടുത്ത് ഒളവറയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍. ഇതേ തുടര്‍ന്ന് മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം മണിക്കൂറോളം സ്തംഭിച്ചു. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടത്. മീന്‍ പിടിക്കാനെത്തിയവര്‍
സംഭവം കണ്ടയുടന്‍ റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഈ സമയത്ത് തിരുവനന്തപുരം മംഗളൂരുവിലേക്കുള്ള മലബാര്‍ എക്സ്പ്രസ് കടന്നു പോകേണ്ടതായിരുന്നു. ഇതേ തുടര്‍ന്ന് മലബാര്‍ എക്സ്പ്രസും കണ്ണൂര്‍ മംഗളൂരു പാസഞ്ചറും പയ്യന്നൂരില്‍ പിടിച്ചിട്ടു. ഒന്‍പതുമണിയോടെ കണ്ണൂരില്‍ നിന്ന് ജീവനക്കാരെത്തി തകരാറു പരിഹരിച്ച് ട്രെയിനുകള്‍ കടത്തി വിട്ടു. കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലേക്കുള്ള സര്‍ക്കാര്‍ ജീവനക്കാരും മംഗളൂരു ആശുപത്രികളിലേക്ക് പോവുകയായിരുന്ന രോഗികളടക്കമുള്ള നൂറുകണക്കിനാളുകളും സംഭവത്തെ തുടര്‍ന്ന് വലഞ്ഞു.

0Shares