കണ്ണൂര്‍: പയ്യന്നൂരില്‍ ആര്.എസ്.എസ്. പ്രവര്ത്തകന് ബിജുവിനെ വെട്ടി കെലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് പിടിയിലായ മുഖ്യപ്രതി റിനീഷ് കുറ്റം സമ്മതിച്ചു. സി.പി.ഐ.എം പ്രവര്ത്തകന് ധന്‍രാജിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്ന് റിനീഷ് മൊഴി നല്കി. റിനീഷിനൊപ്പം ജ്യോതിഷും പൊലീസ് കസ്റ്റഡിയിലുണ്ട്. ബിജുവിനെ കൊലപ്പെടുത്താനായി ഇതിനു മുമ്പും ശ്രമം നടത്തിയിരുന്നതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. കൊലപ്പെടുത്താനെത്തിയ ഇന്നോവ കാര്‍ ഒരു മാസം മുമ്പാണ് വാടകയ്ക്കെടുത്തതെന്നും ഇവര്‍ മൊഴി നല്കി.കാര്‍ കഴിഞ്ഞ ദിവസം പോലീസ് സംഘം പിടികൂടിയിരുന്നു.
അതിനു പിന്നാലെയാണ് പയ്യന്നൂരില്‍ രാമന്തള്ളിയില്‍ വെച്ച് കേസിലെ മുഖ്യപ്രതി റനീഷിനെ പൊലീസ് പിടികൂടുന്നത്. പയ്യന്നൂരില്‍ കൊല്ലപ്പെട്ട സി.പി.ഐ.എം പ്രവര്ത്തകന് ധന്‍രാജിന്റെ സുഹൃത്തും ലോറി ഡ്രൈവറുമാണ് റിനീഷ്. റിനീഷിനെയും, ജ്യോതിഷിനെയും, പയ്യന്നൂര്‍ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കേസിലാകെ ഏഴ് പ്രതികളാണുള്ളത്. ഇനി അഞ്ച് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. വെള്ളിയാഴ്ച വൈകീട്ടാണ് ആര്‍എസ്എസ് കാര്യവാഹക് ആയ കക്കംപാറ സ്വദേശി ചുരക്കാട് ബിജു കൊല്ലപ്പെട്ടത്. പയ്യന്നൂരിനടുത്തു പാലക്കോട് പാലത്തിനു മുകളില്‍ വച്ച്, വാഹനത്തിലെത്തിയ അക്രമി സംഘം ബോംബെറിഞ്ഞ ശേഷം ബിജുവിനെ വെട്ടുകയായിരുന്നു.