പയ്യന്നൂരില്‍ നിന്ന് വിനോദ യാത്രക്കുപോയി മടങ്ങുകയായിരുന്ന ബസ് കോഴിക്കോട്ട് അപടത്തില്‍പെട്ടു; നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing പയ്യന്നൂരില്‍ നിന്ന് വിനോദ യാത്രക്കുപോയി മടങ്ങുകയായിരുന്ന ബസ് കോഴിക്കോട്ട് അപടത്തില്‍പെട്ടു; നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കോഴിക്കോട്: പയ്യന്നൂരില്‍ നിന്നും വിനോദയാത്രക്ക് പോയി മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് വീടിന്നിടിച്ചു. അപകടത്തില്‍ അധ്യാപകരടക്കം നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരം. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ പുതിയാപ്പയില്‍ എടയ്ക്കല്‍ വളവിലാണ് അപകടം.

നിയന്ത്രണം നഷ്ടമായ ബസ് പടിഞ്ഞാറ വട്ടക്കണ്ടി തെക്കേത്തൊടിയില്‍ രമ്യനിവാസില്‍ സച്ചിദാനന്ദന്റെ വീട്ടിലേക്കാണ് ഇടിച്ചുകയറിയത്. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന സച്ചിദാനന്ദന്റെ മകന്റെ ഭാര്യ ഹിമയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂരിലെ കണ്ടങ്കാളി ഷേണായി സ്മാരക സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്.

സ്‌കൂളിലെ വിദ്യാര്‍ഥികള്‍ രണ്ട് ബസ്സുകളിലായിട്ടാണ് കോഴിക്കോട് ബീച്ച് കാണാനെത്തിയത്. ഇതില്‍ അഞ്ചാം ക്ലാസിലേയും എട്ടാം ക്ലാസിലേയും കുട്ടികള്‍സഞ്ചരിച്ചിരുന്ന ഗ്രീന്‍ബേര്‍ഡ് എന്ന ബസ്സാണ് നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ടത്.പരുക്കേറ്റവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. നിസ്സാര പരിക്കുള്ളവരെ ബീച്ച് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

0Shares