പയ്യന്നൂരിലെ ജിംനേഷ്യത്തില്‍ പരിശീലകന്‍ തൂങ്ങിമരിച്ച നിലയില്‍

  • Post category:news
  • Reading time:1 min read
You are currently viewing പയ്യന്നൂരിലെ ജിംനേഷ്യത്തില്‍ പരിശീലകന്‍ തൂങ്ങിമരിച്ച നിലയില്‍

പയ്യന്നൂര്‍: ജിം മാസറ്ററെ ജിംനേഷ്യത്തിലെ പരിശീലന മെഷീനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അന്നൂര്‍ തായിനേരിയിലെ പി.വി രജീഷാ(34)ണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജിം കഴിഞ്ഞ് എല്ലാവരും പോയതിന് ശേഷമാണ് സംഭവം. രജീഷ് ഓടിച്ചിരുന്ന ഓട്ടോ കെട്ടിടത്തിന് താഴെ ഏറെ നേരം നിര്‍ത്തിയിട്ടത് കണ്ട് സംശയം തോന്നിയ മറ്റുഷോപിലെ ആളുകള്‍ അകത്തു കയറി നോക്കിയപ്പോഴാണ് പരിശീലന മെഷീനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ടോത്തെ ന്യൂ ഫന്റാസ്റ്റിക് ജിംനേഷ്യത്തിലെ ജിം മാസ്റ്ററാണ് രജീഷ്. അവിവാഹിതനായിരുന്നു.സഹോദരന്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ജിംനേഷ്യം. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പയ്യന്നൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പുളിക്കൂല്‍ രാമകൃഷ്ണന്‍ നളിനി ദമ്പതികളുടെ മകനാണ്. രതീഷ് മറ്റൊരു സഹോദരനാണ്.

0Shares