കണ്ണൂര്‍: പയ്യന്നൂരില്‍ ആര്.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ഏഴുപേരെയും പോലീസ് തിരിച്ചറിഞ്ഞെന്ന് റിപ്പോര്‍ട്ട്. പയ്യന്നൂര്‍ സ്വദേശി അനൂപ്, റിനീഷ് എന്നിവരടങ്ങിയ ഏഴംഗ സംഘമാണ് കൊല നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ സഞ്ചരിച്ചിരുന്നതെന്ന് കരുതുന്ന കാര്‍ ഇന്നു രാവിലെ പയ്യന്നൂരിനടുത്ത് മണിയറയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

കാര്‍ പോലീസ് പരിശോധിച്ചു വരികയാണ്. രാമന്തളി സ്വദേശിയുടേതാണ് കാറെന്നാണ് വിവരം. വെള്ളിയാഴ്ച വൈകിട്ടാണ് ആര്.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് ആയ ചൂരക്കാട് ബിജു (34) കൊല്ലപ്പെടുന്നത്. കാറിലെത്തിയ സംഘം ബിജുവിന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.