
റായ്പ്പൂർ: രാജസ്ഥാനില്‍ പന്നിപ്പനി പടരുകയാണ്. ഇതുവരെ 100 പേർക്ക് പനി സ്ഥിരീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ 48 മണിക്കൂറിനിടെ 9 പേര് മരിച്ചതായാണ് റിപ്പോർട്ട്. ശൈത്യകാലം നീണ്ടു പോയതും മഞ്ഞുവീഴ്ചയും മഴയുമാണ് പനി പടരാന്‍ കാരണമായതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം 1,088 പേർ പന്നിപ്പനി ബാധിച്ച് മരിച്ച രാജസ്ഥാനില്‍ പടർച്ച വ്യാധികൾ തിരിച്ചറിയാന്‍ കഴിയുന്ന 12 ലാബുകള്‍ മാത്രമാണുള്ളത്. അതിനാൽ പരിശോധന ഫലം ലഭിക്കുമ്പോഴേക്കും ആളുകളുടെ രോഗാവസ്ഥ മൂർച്ഛിച്ച സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.
