
ആലുവ: ആലുവയിൽ ബാലികയെ രണ്ടുവർഷമായി നിരന്തരം പീഡിപ്പിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. 12 വയസ് പ്രായമുള്ള പെൺകുട്ടിയാണ് ഇയാളുടെ ക്രൂരതയ്ക്ക് നിരന്തരം ഇരയായത്.

ഈസ്റ്റ് വെളിയത്തുനാട് സ്വദേശി അലി കുഞ്ഞുമുഹമ്മദാണ് പിടിയിലായത്. മൂന്ന് മാസം മുൻപാണ് പെൺകുട്ടി സംഭവത്തിൽ പരാതി നൽകിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. ഇന്നാണ് ഇയാളെ പിടികൂടാനായത്.
