
സിഡ്‌നി: പന്തില്‍ കൃത്രിമം നടത്തി ഓസ്‌ട്രേലിയന്‍ ടീം നായകസ്ഥാനത്തുനിന്നു പുറത്തായ സ്റ്റീവ് സ്മിത്തിനെതിരേ കൂടുതല്‍ നടപടികള്‍ക്കു സാധ്യത. സ്മിത്തിനും രാജിവച്ച ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്ന് വാര്‍ത്തകള്‍. ക്രിക്കറ്റ് ഓസ്‌ട്രേലിയ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണു നടപടി.

ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റിന്‍റെ മൂന്നാം ദിനം ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവം സ്മിത്ത് ഏറ്റുപറയുകയും ചെയ്തു. വിഷയം വിവാദമായതോടെ ക്യാപ്റ്റനെ പുറത്താക്കണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണശേഷം നടപടിയെന്നതായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടി വേണമെന്ന് സര്‍ക്കാര്‍ ശക്തമായ നിലപാട് എടുത്തതോടെ ക്യാപ്റ്റന്‍ രാജിവച്ചൊഴിയുകയായിരുന്നു.
പന്തില്‍ കൃത്രിമം നടത്തിയ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് മാച്ച്ഫീയുടെ 75 ശതമാനം പിഴയൊടുക്കാനും ഐ.സി.സി വിധിച്ചു. കൂടാതെ, മൂന്നു ഡീമെറിറ്റ് പോയിന്റുകളും നല്‍കി. ഒരു ടെസ്റ്റില്‍നിന്നു വിലക്കിയതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജൊഹന്നാസ്ബര്‍ഗില്‍ നടക്കുന്ന നാലാം ടെസ്റ്റ് സ്മിത്തിനു നഷ്ടമാകും.
