
മലയാളത്തിന്റെയും തമിഴിന്റെയും പ്രിയനടി പദ്മപ്രിയ ബോളിവുഡ് താരം സെയിഫ് അലിഖാന്റെ നായികയാകുന്ന ‘ഷെഫ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എയര്‍ലിഫ്റ്റ് എന്ന ചിത്രത്തിന് ശേഷം രാജാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സെയ്ഫിന്റെ ഭാര്യയായാണ് പദ്മപ്രിയ അഭിനയിക്കുന്നത്. മലയാളത്തില്‍ നിന്ന് ശാന്തകുമാരി, കാസ്റ്റിങ് ഡയറക്ടറും പരസ്യസംവിധായകനും നടനുമായ ദിനേശ് പ്രഭാകര്‍ എന്നിവരും ചിത്രത്തിലുണ്ട്. എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലായിരുന്നു ചിത്രീകരണം.
