
പൗരത്വ നിയമത്തെ അനുകൂലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദവിയ്ക്ക് നിരക്കാത്ത രീതിയില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.

‘ബി.ജെ.പി നേതാക്കളെ പോലെയാണ് ഗവര്‍ണര്‍ സംസാരിക്കുന്നത്. മുൻപ് അദ്ദേഹം എം.പിയായിരുന്നതിനാല്‍ രാഷ്ട്രീയം പറയാതെ കഴിയില്ലെന്നത് അപക്വ സമീപനമാണ്. പദവിയുടെ പരിമിതി അറിയില്ലെങ്കില്‍ രാജിവെച്ച് തിരിച്ച് രാഷ്ട്രീയത്തിലേക്ക് പോകണം
നേരത്തെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ രാഷ്ട്രീയം പറയുന്നത് നിര്‍ഭാഗ്യകരമാണെന്ന് കമല്‍ പറഞ്ഞു രാഷ്ട്രീയ നേതാവിന്‍റെ ഭാഷയിലാണ് ഗവര്‍ണര്‍ സംസാരിച്ചത്. ഗവര്‍ണറുടെ നടപടി അപലപനീയമാണെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു.
