പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഗാനഗന്ധര്‍വന് പത്മ വിഭൂഷണ്‍.

  • Post category:news
  • Reading time:1 min read
You are currently viewing പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഗാനഗന്ധര്‍വന് പത്മ വിഭൂഷണ്‍.

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വ്യത്യസ്ത മേഖലകളില്‍ മായാത്ത മുദ്ര പതിപ്പിച്ച രാജ്യത്തെ പ്രതിഭാ ശാലികള്‍ക്കാണ് പുരസ്‌കാരം. രാജ്യം കാത്തിരുന്ന പത്മ പുരസ്‌കാരത്തില്‍ കേരളത്തിന് ഇത് അഭിമാന നേട്ടം. ഒരു പത്മ വിഭൂഷണും നാല് പത്മശ്രീയും ഉള്‍പ്പെടെ അഞ്ച് അവാര്‍ഡുകള്‍ കേരളത്തിന് ലഭിച്ചു.


മലയാണ്മയ്ക്ക് പത്തരമാറ്റിന്റെ തിളക്കം പകരാന്‍ പോന്നതാണ് ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ യേശുദാസിന്റെ പത്മ വിഭൂഷണ്‍ പുരസ്‌കാരം. നിലവില്‍ അദ്ദേഹം പത്മഭൂഷണ്‍ ആണ്. കോഴിക്കോടിന് പത്മ തിളക്കം പകര്‍ന്ന് കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരും ആയോധന കലയില്‍ മികവ് തെളിയിച്ച കളരി ഗുരു മീനാക്ഷി അമ്മയും പത്മ്രശ്രീ പുരസ്‌കാരത്തിന് അര്‍ഹയായി. മഹാകവി അക്കിത്തം അച്ചുതന്‍ നമ്പൂതിരിയും ഇന്ത്യന്‍ ഹോക്കി ടീമിന് അഭിമാന നേട്ടങ്ങള്‍ സമ്മാനിച്ച നായകന്‍ പി.ആര്‍ ശ്രീജേഷും പ്രശസ്ത സംഗീതജ്ഞ പാറശാല ബി. പൊന്നമ്മാളും പത്മശ്രീ പുരസ്‌കാരം നേടി.

മുതിര്‍ന്ന ബിജെപി നേതാവ് ഡോ.മുരളി മനോഹര്‍ ജോഷി, എന്‍സിപി ദേശീയ നേതാവ് ശരത് പവാര്‍ എന്നിവര്‍ക്കും പത്മ വിഭൂഷണ്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്‌ലിക്കും ജിംനാസ്റ്റിക് താരം ദീപ കര്‍മാക്കറിനും റിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്കിനും പത്മശ്രീ. ഏഴ് പത്മ വിഭൂഷണ്‍ പുരസ്‌കാരങ്ങളും 35 പത്മശ്രീ പുരസ്‌കാരങ്ങളുമാണ് പ്രഖ്യാപിച്ചത്. പത്മ പുരസ്‌കാരത്തിനായി 5000 അപേക്ഷകളില്‍ നിന്ന് 500 അപേക്ഷകളാണ് അവസാന ഘട്ടത്തില്‍ പരിഗണിച്ചത്.

പത്മഭൂഷണ്‍ പുരസ്‌കാരം:
ആശാ പരേഖ്(നടി), സോനു നിഗം(ഗായകന്‍), ഋഷി കപൂര്‍(നടന്‍), കൈലാഷ് ഖേര്‍(ഗായകന്‍), മനോജ് ബാജ്‌പേയി(നടന്‍).

പത്മശ്രീ പുരസ്‌കാരം:
ഭാവന സോമയ്യ(സിനിമാ നിരൂപണം), അനുരാധാ പൊഡ്വാള്‍(ഗായിക), ദീപാ മാലിക്(പാരാലിംപിക്‌സ് മെഡല്‍ ജേതാവ്), വികാസ് ഗൗഡ(ഡിസ്‌കസ് ത്രോ), ഡോ.സുനിതി സോളമന്‍(എയ്ഡ്‌സ് ഗവേഷക).

0Shares