പത്മാവതിയുടെ ചിത്രീകരണത്തിടെ സഞ്ജയ് ലീലാ ബന്‍സാലിയെ പ്രതിഷേധക്കാര്‍ ആക്രമിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing പത്മാവതിയുടെ ചിത്രീകരണത്തിടെ സഞ്ജയ് ലീലാ ബന്‍സാലിയെ പ്രതിഷേധക്കാര്‍ ആക്രമിച്ചു.

ജയ്പൂര്‍: പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ രജപൂത് കര്‍ണി സേനയിലെ അംഗങ്ങള്‍ ആക്രമിച്ചു. ചരിത്രത്തെ വളച്ചൊടിച്ചു എന്നാരോപിച്ചാണ് ഇവര്‍ ബന്‍സാലിയെ ആക്രമിച്ചത്. ‘പദ്മാവതി’ എന്ന സിനിമ ചിത്രീകരിച്ച് കൊണ്ടിരുന്ന ജെയ്ഗര്‍ഹ് കോട്ടയിലേക്ക് ഇരച്ചു കയറിയ അക്രമികള്‍ ചിത്രീകരണത്തിനായി ഒരുക്കി വച്ച ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. റാണി പത്മിനിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ ചിത്രത്തിലുണ്ട് എന്നാരോപിച്ചായിരുന്നു ആക്രമണം. ദീപിക പദുകോണും രണ്‍വീര്‍ സിംഗുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

0Shares