തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ വടക്കേ നടയില്‍ വന്‍ തീപിടിത്തം. വടക്കേ നടയ്ക്ക് സമീപത്തെ ഗോഡൗണ്‍, പോസ്റ്റ്ഓഫീസ് എന്നിവ പൂര്‍ണമായും കത്തിനശിച്ചു. ക്ഷേത്രത്തിന്റെ സുരക്ഷാമേഖലയിലുള്ള പ്രദേശമാണിത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് തീപിടുത്തമുണ്ടായതിന്റെ വിവരം ക്ഷേത്രത്തിലുണ്ടായിരുന്ന കമാന്‍ഡോകള്‍ മനസ്സിലാക്കുന്നത്.

ഉടന്‍ തന്നെ അഗ്‌നിശമനസേനയെ അറിയിക്കുകയും ചെയ്തു. തീയണയ്ക്കാനുളള ശ്രമത്തിനിടെ ക്ഷേത്രസുരക്ഷാ വിഭാഗത്തിലെ കമാന്‍ഡോയ്ക്ക് പരിക്കേറ്റു. ആറ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.