പത്തുവര്‍ഷം മിസോറാം ഭരിച്ച കോണ്‍ഗ്രസിന് വന്‍തിരിച്ചടി; എം.എന്‍.എഫ് അധികാരത്തിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing പത്തുവര്‍ഷം മിസോറാം ഭരിച്ച കോണ്‍ഗ്രസിന് വന്‍തിരിച്ചടി; എം.എന്‍.എഫ് അധികാരത്തിലേക്ക്

ഐസ്വാള്‍: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് പൂര്‍ണ പതനം. പത്ത് വര്‍ഷത്തോളമായി ഭരണത്തിലിരുന്ന മിസോറാമില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ മിസോറാം നാഷണല്‍ ഫ്രണ്ട് നേടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എം.എന്‍.എഫ് 27, കോണ്‍ഗ്രസ് 7, മറ്റുള്ളവര്‍ 6 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. ആകെ 40 സീറ്റുകളാണുള്ളത്.ഇതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തും കോണ്‍ഗ്രസ് ഭരണത്തില്‍ ഇല്ലാതാകും. 2013 ല്‍ കോണ്‍ഗ്രസിന് 34 സീറ്റ് നേടിയപ്പോള്‍ എം.എന്‍.എഫിന് 5 സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം തോറ്റു. 1993 മുതല്‍ ബി.ജെ.പി മത്സരിയ്ക്കുന്നുണ്ടെങ്കിലും മിസോറാമില്‍ ഇത്തവണയും അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല.

0Shares