
ന്യൂഡല്‍ഹി: സോണി ടി. വിയില്‍ സംപ്രേഷണം ചെയ്യുന്ന പത്തുവയസുകാരന്‍ ഭര്‍ത്താവിന്റെയും പതിനെട്ടുകാരി ഭാര്യയുടെയും കഥപറയുന്ന വിവാദ ഹിന്ദി പരമ്പരയ്‌ക്കെതിരേ ഉടന്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയുടെ നിര്‍ദേശം. കുട്ടികളെ വഴി തെറ്റിക്കുന്ന തരത്തിലുള്ള ആശയങ്ങളാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നാണ് ആരോപണം.

സീരിയലിനെതിരെ വ്യാപകമായി പരാതികൾ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ. പുരോഗമന ആശയങ്ങളാണ് സീരിയല്‍ മുന്നോട്ടുവയ്ക്കുന്നതെന്നായിരുന്നു ഇതിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തേജസ്വി പ്രകാശ് പറഞ്ഞിരുന്നത്. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ആളുകളാണ് സീരിയലിനെതിരായ പരാതിയിൽ ഒപ്പിട്ടത്.
