പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; അമ്പലപ്പുഴയില്‍ മദ്രസ അധ്യാപകൻ അറസ്റ്റിൽ

  • Post category:news
  • Reading time:1 min read
You are currently viewing പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; അമ്പലപ്പുഴയില്‍ മദ്രസ അധ്യാപകൻ അറസ്റ്റിൽ

അമ്പലപ്പുഴ: പത്തും പന്ത്രണ്ടും വയസ്സുള്ള പ്രായപൂര്‍ത്തിയാവാത്ത രണ്ടു വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ആറാട്ടുപുഴ സദേശി ബദറുദ്ദീനെ(47)യാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്രസയിലെ വിദ്യാര്‍ത്ഥിനികളെ രണ്ടാഴ്ച മുൻപ് ഇയാൾ പീഡിപ്പിച്ചതായാണ് പരാതി. കുട്ടികള്‍ കഴിഞ്ഞ ദിവസമാണ് രക്ഷാകര്‍ത്താക്കളോട് വിവരം പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

സ്റ്റേഷനില്‍ എത്തിയ കുട്ടികളുടെ ബന്ധുക്കളെ ഏതാനും പോലീസുകാരും പിന്‍തിരിപ്പിക്കാന്‍ ശ്രമം നടത്തിയതായി ആരോപണം ഉണ്ട്. പക്ഷേ ബന്ധുക്കള്‍ പരാതിയില്‍ ഉറച്ചു നിന്നതോടെ അധ്യാപകൻ അറസ്റ്റിലാവുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കരൂര്‍ മുഹമ്മദീയ മസ്ജിദിനു കീഴിലാണ് മദ്രസ പ്രവര്‍ത്തിക്കുന്നത്.

0Shares