ആലപ്പുഴ: പത്താം ക്ലാസ് വിദ്യാര്‍ഥിയെയും പിതൃസഹോദര ഭാര്യയെയും കാണാനില്ലെന്ന് പരാതി. ചേര്‍ത്തല മായിത്തറ സ്വദേശിയായ വിദ്യാര്‍ഥിയേയും പിതാവിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ഇരുപത്തിയെട്ടുകാരിയേയുമാണ് കാണാതായത്. ഇരുവരും മധുരയിലെത്തിയെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് സംഘം അങ്ങോട്ടേക്ക് തിരിച്ചു. ഇരുവരും തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഇവര്‍ മധുരയിലേക്ക് ട്രെയിനില്‍ പോയയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തമിഴ് നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് പോയ വിദ്യാര്‍ഥി കടവന്ത്രയിലെ പിതൃസഹോദരന്റെ വീട്ടില്‍ എത്തിയ ശേഷം ഇരുവരും ഒന്നിച്ച് യാത്ര പുറപ്പെട്ടതാകാമെന്നാണ് പോലീസിന്റെ നിഗമനം. ഉച്ചയ്ക്ക് 3.30 ന് പുന്നപ്രയിലെ ടവര്‍ പരിധിയില്‍ വെച്ച് ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയി. വിദ്യാര്‍ഥിയുടെ തിരോധാനത്തില്‍ മാരാരിക്കുളം പൊലീസും, യുവതിയെ കാണാതായ പരാതിയില്‍ കടവന്ത്ര പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥി വലിയച്ഛൻ്റെ ഭാര്യക്കൊപ്പം ഒളിച്ചോടി; ചേര്‍ത്തലയില്‍ സംഭവിച്ചത് ഇത്