
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണ 98.11 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തെക്കാൾ 0.27 ശതമാനം കൂടുതലാണിത്. ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ജില്ല പത്തനംതിട്ട. വിദ്യാഭ്യാസജില്ല കുട്ടനാടും.

നാലരലക്ഷത്തോളം കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളും. ഇതില്‍ സര്‍ക്കാര്‍ സ്‌കൂളുകളിൽ 1,42,033, എയ്ഡഡ് സ്‌കൂളുകളിൽ 2,62,125, അണ്‍ എയ്ഡഡ് സ്‌കൂളുകളിൽ 30,984 വിദ്യാര്‍ഥികളാണുള്ളത്.
