പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചു: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചു: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി ഇയാള്‍ പലതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. സ്കൂളിലെ സഹപാഠികളോടാണ് പീഡനവിവരം കുട്ടി ആദ്യം വെളിപ്പെടുത്തിയത്.

കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിച്ചതോടെയായിരുന്നു അറസ്റ്റ്. പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശി അബ്ദുല്‍ ജലീലാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

0Shares