പതിമൂന്നൂവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്

  • Post category:news
  • Reading time:1 min read
You are currently viewing പതിമൂന്നൂവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്

പതിമൂന്നൂവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്. അരിസോണയിലെ ഗുഡ്ഡിയര്‍ സ്വദേശിനി ബ്രിട്ട്‌നി സമോറ എന്ന ഇരുപത്തിയെട്ടുകാരിയെയാണ് യു.എസ് കോടതി ശിക്ഷിച്ചത്.
ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ പലതവണ പീഡിപ്പിച്ചതായി മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ലാസ് ബ്രിസാസ് അക്കാദമിയില്‍ അധ്യാപികയായ ബ്രിട്ട്‌നി അറസ്റ്റിലായത്.

ക്ലാസ് മുറിയില്‍ മറ്റൊരു വിദ്യാര്‍ത്ഥി നോക്കിനില്‍ക്കെ അധ്യാപിക കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. കുട്ടിയുടെ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സെന്‍ട്രി പേരന്റ്ല്‍ കണ്‍ട്രോള്‍ എന്ന ആപ്പ് വഴിയാണ് അധ്യാപികയുടെ പ്രവൃത്തിയെപറ്റി കുട്ടിയുടെ പോറ്റമ്മയ്ക്കു വിവരം ലഭിച്ചത്. സമൂഹ മാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെ കുട്ടികളുടെ ഫോണിലേക്കു ലഭിക്കുന്ന സംശയാസ്പദമായ സന്ദേശങ്ങള്‍, വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവയെപ്പറ്റി മാതാപിതാക്കള്‍ക്ക് അറിയിപ്പ് നല്‍കുന്ന ആപ്പാണിത്.

തുടര്‍ന്നു കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് അധ്യാപികയുടെ അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്നത്. ബ്രിട്ട്‌നി കോടതിയില്‍ കുറ്റം സമ്മതിച്ചു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ബ്രിട്ട്‌നി ജയിലിലാണ്. ഈ 15 മാസങ്ങളും ശിക്ഷാ കാലാവധിയില്‍ ഉള്‍പ്പെടും. ജയിലില്‍നിന്നു പുറത്തിറങ്ങുന്ന ബ്രിട്ട്‌നിയെ ലൈംഗിക കുറ്റവാളിയായി പ്രഖ്യാപിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

0Shares