കണ്ണൂര്‍: പതിനൊന്ന് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ആലക്കോട് ഉദയഗിരി സ്വദേശി കക്കാട്ട് വളപ്പില്‍ മുഹമ്മദ് റാഫി (32)ആണ് അറസ്റ്റിലായത്. പത്തുവര്‍ഷത്തോളമായി കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ മദസ അധ്യാപകനായി പ്രവര്‍ത്തിച്ചു വരികയാണ്. അടുത്തിടെ മദ്രസയിലേക്ക് പോകാന്‍ മടികാണിച്ച കുട്ടിയോട് കുട്ടിയുടെ മാതാവ് വിശദമായി ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്ത് വരുന്നത്.
പിന്നീട് രക്ഷിതാക്കള്‍ വളപട്ടണം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് വളപട്ടണം എ.എസ്.പി അരവിന്ദ് സുകുമാരന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാള്‍ മദ്രസയിലെത്തുന്ന മറ്റുകുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടാകുമെന്നു സംശയമുള്ളതായി പോലിസ് പറയുന്നു. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി.
പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍