പതിനേഴ്കാരനെ ലൈംഗീകമായി പീഡിപ്പിച്ചു; പിടിയിലായത് വിവാഹ മോചിതയും മൂന്നു മക്കളുടെ അമ്മയുമായ യുവതി; സംഭവം പുറത്തായതിങ്ങനെ…

  • Post category:news
  • Reading time:1 min read
You are currently viewing പതിനേഴ്കാരനെ ലൈംഗീകമായി പീഡിപ്പിച്ചു; പിടിയിലായത് വിവാഹ മോചിതയും മൂന്നു മക്കളുടെ അമ്മയുമായ യുവതി; സംഭവം പുറത്തായതിങ്ങനെ…

പനാജി: പെട്രോള്‍ പമ്പില്‍ ജോലിക്കുണ്ടായിരുന്ന പതിനേഴ്കാരനെ ലൈ0ഗീകമായി പീഡിപ്പിച്ച കേസില്‍ 29 വയസ്സുകാരി അറസ്റ്റില്‍. വിവാഹ മോചിതയും മൂന്നു കുട്ടികളുടെ അമ്മയുമായ യുവതിയാണ് പതിനേഴുകാരനെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയത്. ഗോവയിലാണ് സംഭവം. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാപുസ ടൗണ്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. സ്ത്രീക്കെതിരെ മാപ്പുസ പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ഗോവയിലാണ് സംഭവം. പരാതി അനുസരിച്ച് ജൂണ്‍ ഏഴിനും സെപ്റ്റംബര്‍ 11 നുമിടയിലാണ് പീഡനം നടന്നതെന്നാണ് മാപ്പുസ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ തുഷാര്‍ ലോട്ലികര്‍ പറഞ്ഞു. പോണ്ടയിലെ വീട്ടില്‍ നിന്ന് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തൊഴില്‍തേടി നാടുവിട്ടിരുന്നു. മാതാപിതാക്കളോട് പിണങ്ങിയാണ് സ്ഥലം വിട്ടത്.തുടര്‍ന്നു മാപ്പുസ ടൗണിലെ പെട്രോള്‍ പമ്പില്‍ ജോലി ലഭിച്ചിരുന്നു. പമ്പിന് സമീപത്തെ സ്ത്രീയുടെ വീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്തി മൂന്ന് കുട്ടികളോടൊപ്പം ജീവിക്കുകയായിരുന്നു സ്ത്രീ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ കുട്ടി പതിവില്ലാത്ത രീതിയില്‍ പെരുമാറുകയായിരുന്നു. ഇതിനെതുടര്‍ന്ന് സൈക്യാട്രി ആന്റ് ഹ്യൂമന്‍ ബിഹെയ്വിയറില്‍ കൗണ്‍സലിങ്ങിന് വിധേയനാക്കിയപ്പോഴാണ് പീഡനവിവരം പറഞ്ഞത്.

 

0Shares