ബ്രസീല്‍: ബസ് ബ്ലോക്കിലെങ്ങാനും പെട്ടാല്‍ വൈകുമെന്ന് പേടിയുള്ളവര്‍ ബസിനു മുകളിലെ ഹെലികോപ്ടറില്‍ കയറി പറന്നു പോകാം. യാത്രയ്ക്കിടയില്‍ ബോറടിച്ചെങ്കില്‍ സ്വിമ്മിങ് പൂളിലേക്ക് ഇറങ്ങി അല്‍പ്പസമയം നീന്താം. അതുമല്ലെങ്കില്‍ അല്‍പ്പം ബ്രസീലിയന്‍ കോഫി ഉണ്ടാക്കി കഴിക്കാം. ഇത് ത്രില്ലടിപ്പിക്കുന്ന ഹോളിവുഡ് സിനിമയല്ല, യാഥാര്‍ഥ്യം. ഫ്യൂരിയോ എന്ന അമേരിക്കന്‍ കമ്പനിയുടെ ഏറ്റവും പുതിയ ആഡംബര മോട്ടോര്‍ ഹോമാണ് ഇത്.അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള.ചെറിയ സ്വിമ്മിങ് പൂള്‍, മനോഹരമായ ലിവിങ് ഏരിയ. ഏതൊരു ആഡംബര അപ്പാര്‍ട്ട്‌മെന്റിനോടും കിടപിടിക്കുന്ന ഇന്റീരിയറാണ് ബസില്‍ ഒരുക്കിയിരിക്കുന്നത്.

ടിവിയും ഫ്രിഡ്ജും ഓവനുമൊക്കെ കിടപ്പുമുറിയില്‍ തന്നെയുണ്ട്. ഇതിനൊക്കെ പുറമേയാണ് ബസിനു മുകളില്‍ രണ്ടു പേര്‍ക്കു സഞ്ചരിക്കാവുന്ന റോബിന്‍സ ആര്‍22 ഹെലികോപ്റ്ററും തയാറാക്കിയിരിക്കുന്നത്.45 അടി നീളവും എട്ടടി വീതിയുമുള്ള ഈ മൊബൈല്‍ കൊട്ടാരത്തിന് പതിനേഴു കോടി രൂപയിലധികമാണ് വില.
