ബംഗലൂരു: 17 കാരനായ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ കോളജ് ഹോസ്റ്റലിലെ ടോയ്‌ലറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ധര്‍വാഡിലെ താമസക്കാരനായ സര്‍തക് പുരാനിക് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ബെല്ലന്ദൂരിലെ ശ്രീ ചൈതന്യ പി.യു കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഹോസ്റ്റലില്‍ താമസിച്ചാണ് കോളജില്‍പുരഹാനിക് പഠിച്ചുവരുന്നത്. വൈകീട്ട് ബാത്ത് റൂമില്‍ പോയ പുരാനിക് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹവിദ്യാര്‍ഥികള്‍ എത്തുമ്പോള്‍ ബാത്ത് റൂമിന്റെ വാതില്‍ അകത്തുനിന്നും പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് ബാത്ത് റൂമിന്റെ ജനാലയിലൂടെ നോക്കിയപ്പോള്‍ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു വിദ്യാര്‍ഥി.
ഉടന്‍ പോലിസില്‍ വിവരമറിയിക്കുകയും വാതില്‍ തകര്‍ത്ത് വിദ്യാര്‍ഥിയെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മരണ കാരണം സംബന്ധിച്ച് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിന് ശേഷം മാത്രമേ പ്രതികരിക്കാനാകൂവെന്ന് പോലിസ് അറിയിച്ചു. പുരാനിക് ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവുമില്ലെന്നാണ് രക്ഷിതാക്കളും സഹ വിദ്യാര്‍ഥികളും അധ്യാപകരും ആണയിട്ട് പറയുന്നത്. ആന്തരീക അവയവങ്ങള്‍ രാസ പരിശോധനയ്ക്കായി ഫോറന്‍സിക് സയന്‍സ് ലാബിലയച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഞായാറാഴ്ച വൈകീട്ട് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
പതിനേഴുവയസുകാരനെ കോളജ് ഹോസ്റ്റലിലെ ബാത്ത് റൂമില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി