
പതിനെട്ട് വര്‍ഷം ഒളിവില്‍ കഴിഞ്ഞ മോഷണ കേസിലെ പ്രതി പിടിയില്‍. കൊട്ടാരക്കര സ്വദേശി ശ്രീകാന്തിനെയാണ് പാലക്കാട് ജില്ലാ സ്‌പെഷ്യല്‍ സ്‌ക്വാഡ് ചെന്നൈയില്‍ നിന്നും പിടികൂടിയത്. പാലക്കാട് കോടതി ജീവനക്കാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ശ്രീകാന്തിനെ അന്ന് പിടികൂടിയിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

പാലക്കാട് ജില്ലാ കോടതി ജീവനക്കാരിയുടെ മാല മോഷ്ടിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയാണ് പോലീസ് പിടിയില്‍ ആയത്. ഒളിവ് കാലത്ത് മൂന്നു വിവാഹങ്ങള്‍ കഴിച്ചതായി ശ്രീകാന്ത് പറഞ്ഞു. ഒളിവ് കാലത്ത് അജിത് ജോസഫ്, അജിത് കുമാര്‍ എന്നിങ്ങനെ പേരുകള്‍ മാറ്റിയാണ് ഇയാള്‍ നടന്നിരുന്നത്.
നാലാമത്തെ വിവാഹം കഴിക്കാനുള്ള ഒരുക്കത്തിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. കൊല്ലം, എറണാകുളം , ചെന്നൈ എന്നിവിടങ്ങളില്‍ സാമ്പത്തിക തട്ടിപ്പ്, വിസ തട്ടിപ്പ് എന്നിവ നടത്തിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്.
