പതിനെട്ട് മാസം പ്രായമായ ഈ കുട്ടിയും കുരങ്ങുകളും തമ്മിലുള്ള സൗഹൃദം കണ്ടാല്‍ ആരും അല്‍ഭുതപ്പെട്ടുപോകും; വിഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing പതിനെട്ട് മാസം പ്രായമായ ഈ കുട്ടിയും കുരങ്ങുകളും തമ്മിലുള്ള സൗഹൃദം കണ്ടാല്‍ ആരും അല്‍ഭുതപ്പെട്ടുപോകും; വിഡിയോ കാണാം

ഹൂബ്ലി: മൃഗങ്ങളുമായി കുട്ടികള്‍ക്ക് പൊതുവെ വളരെ അടുപ്പമാണ്. കുരങ്ങ് കൂടിയാകുമ്പോള്‍ അത് പ്രത്യേകിച്ച്് പറയേണ്ടതില്ല. അതിന്റെ കളിയും കാണിച്ചുകൂട്ടുന്നതൊക്കെ കണ്ടിരിക്കാന്‍ കുട്ടികള്‍ക്ക് നല്ല ഇഷ്ടമായിരിക്കും. പക്ഷെ മാതാപിതാക്കള്‍ അതിന് സമ്മതിക്കുന്നവര്‍ വളരെ ചുരുക്കം പേരായിരിക്കും. കാരണം, കുട്ടികളുടെ സുരക്ഷ തന്നെയാണ്. മൃഗങ്ങള്‍ എപ്പോഴാണ് പ്രകോപിതരാകുകയെന്ന് നമുക്കറിയില്ല. മുതിര്‍ന്നവരെ പോലെ പെട്ടന്നൊന്നും കുട്ടികള്‍ക്ക് അക്രമത്തില്‍ നിന്നും രക്ഷപ്പെടാനും പറ്റണമെന്നില്ല. വീട്ടില്‍ തന്നെ വല്ല പട്ടിയേയോ പൂച്ചയേയോ വളര്‍ത്തുന്നുണ്ടെങ്കില്‍ തന്നെ അതിനടുത്തേക്ക് പോലും പോകാന്‍ സമ്മതിക്കാത്തവരാണ് അധിക പേരും. എന്നാല്‍ ഇവിടെ അതില്‍ നിന്നും വേറിട്ടൊരു കാഴ്ച്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. കുങ്ങുകളും കുട്ടിയും തമ്മിലുള്ള അപൂര്‍വമായൊരു സൗഹൃദത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്. 18 മാസം പ്രായമുള്ള കര്‍ണാടക്കാരന്റെയും ഒരു കൂട്ടം കുരങ്ങുകളുടെയും അപൂര്‍വ സൗഹൃദത്തിന്റെ നേര്‍ക്കാഴ്ച…

https://www.youtube.com/watch?v=MUfn3Q7bsM4

ഹുബ്ലിക്കാരനായ ഈ കുസൃതി പയ്യന്‍ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ തുടങ്ങിയത് ഒരു വയസ് ആകുന്നതിന് മുമ്പായിരുന്നു. അത് പിന്നീട് വലിയ സൗഹൃദത്തിലേക്കാണ് വളരുകയായിരുന്നു. ദിവസവും കുട്ടിയെ രാവിലെ വിളിച്ചുണര്‍ത്തുന്നത് പോലും ഈ സുഹൃത്തുക്കളാണ്. അവരോടൊപ്പം വിനോദത്തിനായും കൂട്ടുപോകുന്നത് ഇവനാണ്. ഒരിക്കല്‍ പോലും കുരങ്ങുകള്‍ കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്ന് അമ്മ സാക്ഷ്യം പറയുന്നു.അപൂര്‍വ സൗഹൃദത്തിന്റെ കാണാക്കാഴ്ചകള്‍ എ.എന്‍.ഐ ന്യൂസ് ഏജന്‍സിയാണ് ആണ് പുറത്തുവിട്ടത്. വൈറലായികൊണ്ടിരിക്കുന്ന ഈ വീഡിയോയ്ക്ക് ട്വിറ്ററിലെത്തിയതോടെ സമ്മിശ്ര പ്രതികരണമാണ് കിട്ടികൊണ്ടിരിക്കുന്നത്.

0Shares