പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിക്കുന്നു; ഒപ്പം എത്തുന്നത് നസ്രിയയും

  • Post category:news
  • Reading time:1 min read
You are currently viewing പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിക്കുന്നു; ഒപ്പം എത്തുന്നത് നസ്രിയയും


പ്രശസ്ത സംവിധായകന്‍ സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ൻ അ​ഖി​ൽ സ​ത്യ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം സു​രേ​ഷ് ഗോ​പി​യും ശോ​ഭ​ന​യും ഒ​ന്നി​ക്കു​ന്നു. ഇരുവര്‍ക്കും ഒപ്പം നസ്രിയയും എ​ത്തു​ന്നു​ണ്ട്. സിനിമയില്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലാ​ണ് ന​സ്റി​യ​യും എ​ത്തു​ന്ന​ത്. ചി​ത്ര​ത്തെ സം​ബ​ന്ധി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളായ മ​ണി​ച്ചി​ത്ര​ത്താ​ഴ്, ഇ​ന്ന​ലെ, ക​മ്മീ​ഷ​ണ​ർ, ര​ജ​പു​ത്ര​ൻ തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ൽ ഒ​ന്നി​ച്ചെ​ത്തി​യി​ട്ടു​ള്ള വി​ജ​യ ജോ​ഡി​ക​ളാ​ണ് ശോ​ഭ​ന​യും സു​രേ​ഷ് ഗോ​പി​യും. ജ​യ​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ 2005 ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​ക​ൾ​ക്ക് എ​ന്ന സി​നി​മ​യി​ലാ​ണ് ഇരുവരും അ​വ​സാ​ന​മാ​യി ഒ​രു​മി​ച്ച​ത്. ഫഹദുമായുള്ള വി​വാ​ഹ ശേ​ഷം കൂ​ടെ എ​ന്ന അ​ഞ്ജ​ലി മേ​നോ​ൻ ചി​ത്ര​ത്തി​ലൂ​ടെ നസ്രിയ​യും അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​യി​രു​ന്നു.

0Shares