പതിനഞ്ചുകാരിക്ക് പുതുമണവാളനായത് എഴുപതുകാരന്‍

  • Post category:news
  • Reading time:1 min read
You are currently viewing പതിനഞ്ചുകാരിക്ക് പുതുമണവാളനായത് എഴുപതുകാരന്‍

നൈജീരിയ: യാക്കൂബ് ചാഞ്ചി എന്ന 70 കാരനാണ് 15 കാരിയുടെ പുതുമണവാളനായത്. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്നുമാണ് ഈ കൗതുകവാര്‍ത്ത. ചാഞ്ചി അപ്പുപ്പന്‍ ഇതിനകം പത്തോളം വിവാഹംകഴിച്ചിട്ടുണ്ട്. നാട്ടിലെ പ്രമാണികൂടിയാണ് അപ്പൂപ്പന്‍. നിരവധി പള്ളികള്‍ പണിയാന്‍ പണം നല്‍കിയതിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യനുമായതിനാല്‍ എല്ലാവരുടേ പ്രിയപ്പെട്ടവനുകൂടിയാണ്. അതേസമയം പത്ത് വിവാഹം കഴിച്ചതായാണ് ഔദ്ദോഗിക വിവരമെങ്കിലും ഇത് 25ന് മുകളില്‍ വരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. എപ്പോഴും ഇയാളുടെ കൂടെ നാല് ഭാര്യമര്‍ വേണമെന്ന് നിര്‍ബന്ധമാണത്രെ. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ പതിവണത്രെ. പെണ്‍കുട്ടിയുടെ മതാപിതാക്കളുടെ സമ്മതതോടെയാണ് ഇവിടെ ഇത്തരം വിവാഹങ്ങള്‍ നടക്കുന്നത്. സമ്പന്നന്‍മാരായ വയോധികരാണ് വലിയ പണം നല്‍കി ചെറുപ്രായത്തിലെ പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത്. ഭര്‍ത്താവിന്റ മരണ ശേഷം സ്വത്തിലൊരു ഭാഗം ലഭിക്കുമെന്നതും പ്രായമായവരെ വിവാഹം ചെയ്യാന്‍ ദരിദ്രപെണ്‍കുട്ടികളെ പ്രരിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്.

0Shares