പതിനഞ്ചാം വയസിലാണ് സിനിമയിലെത്തിയത്; വിവാഹം കഴിഞ്ഞാലും അഭിനയ രംഗത്ത് തുടരും: ഭാവന

  • Post category:news
  • Reading time:1 min read
You are currently viewing പതിനഞ്ചാം വയസിലാണ് സിനിമയിലെത്തിയത്; വിവാഹം കഴിഞ്ഞാലും അഭിനയ രംഗത്ത് തുടരും: ഭാവന

പതിനഞ്ചാം വയസ്സിലാണ് ഞാന്‍ സിനിമയിലെത്തിയത്. അത് എന്റെ പ്രൊഫഷനാണ്. അത് എന്നും തുടരുമെന്നും വിവാഹം കഴിഞ്ഞാലും അഭിനയ രംഗത്ത് ഉണ്ടാകുമെന്നും തന്റെ ഭാവി വരനും അതിനോട് യോജിപ്പാണെന്നും നടി ഭാവന. സ്ത്രീകളെ ബഹുമാനിക്കുകയും അവസരം നല്‍കുകയും ചെയ്യുന്നയാളാണ് തന്റെ വരനെന്നും പ്രേക്ഷകരോട് എല്ലാത്തിനും നന്ദിയുണ്ടെന്നും ഭാവന വ്യക്തമാക്കി. വിവിധ ചാനലുകള്‍ക്ക് ഓണച്ചിത്രമായ ആദം ജോണിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ അനുവദിച്ച അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘തിരിച്ചടികള്‍ വന്നപ്പോള്‍ ഞാന്‍ തന്നെയാണ് എനിക്ക് കരുത്തായത്. പക്ഷെ ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. പരിചയം പോലുമില്ലാത്ത ഒരുപാട് പേര്‍ കൂടെ നിന്നു. അടുത്ത സുഹൃത്തുക്കളും കുടുംബവും പൊതു സമൂഹവും ഒപ്പം നിന്നു’, ഭാവന പറയുന്നു. നായികയുടെ സ്ഥാനം രണ്ടാമതാണെന്നും നായിക അത്യാവശ്യമല്ലെന്നതാണ് പരമാര്‍ത്ഥം. ഒരു സിനിമയുടെ വിജയം കൊണ്ട് എനിക്കാരും ശമ്പളം കൂട്ടിത്തന്നിട്ടില്ലെന്നു ഭാവന വ്യക്തമാക്കി. ‘സിനിമ ഒരു പാട് മാറി. പക്ഷെ നല്ല രീതിയിലുള്ള മാറ്റമാണുണ്ടായത്. പുതിയ സംവിധായകരും കലാകാരന്‍മാരും രംഗത്ത് വന്നു. സൂപ്പര്‍ സ്റ്റാര്‍ പദവികളില്‍ നിന്ന് അഭിനേതാക്കളിലേക്കുള്ള മാറ്റവും മലയാള സിനിമയില്‍ ഉണ്ടായി’.ഈ മാറ്റം ശുഭസൂചനയാണെന്നും ഭാവന പറഞ്ഞു.

0Shares