
ഹൈദരാബാദ്: പണത്തിനായി ഭാര്യയെയും മകളെയും വില്‍പനക്ക് വെച്ച് ആന്ധ്രാ പ്രദേശിലെ ഓട്ടോ ഡ്രൈവര്‍. 15 ലക്ഷം രൂപയുടെ കടം തീര്‍ക്കാനാണു ഇയാള്‍ കുടുംബത്തെ വില്‍കാനൊരുങ്ങിയതെന്നാണ് വിവരം. എന്നാല്‍ ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്നും ഇയാള്‍ എന്നെയും മക്കളെയും വില്‍കുകയാണെന്നും ഭാര്യ പരാതിപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികളും ഒരു മകനുമടക്കം അഞ്ച് മക്കളാണ് ഇവര്‍ക്കുള്ളത്.
ഇതില്‍ നിന്നും 12 കാരിയായ മകളെ 1.5 ലക്ഷം രൂപക്ക് വില്‍ക്കാന്‍ ഭര്‍ത്താവ് കരാറുണ്ടാക്കിയിട്ടുണ്ടെന്നാണ് ഭാര്യ പരാതിയില്‍ പറയുന്നത്. വീട്ടമ്മയുടെ പരാതി ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അഞ്ചു ലക്ഷം രൂപയ്ക്ക് തന്നെ ബന്ധുവിന് വിറ്റതായും വീട്ടമ്മ പരാതിയില്‍ പറയുന്നു. തന്റെ കുട്ടികളെ തനിക്ക് ഇഷ്ടമുള്ളത് ചെയ്യുമെന്നാണ് ഭര്‍ത്താവിൻ്റെ ഭീഷണിയെന്നും ഇവര്‍ പറയുന്നു. സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത പോലീസ് 17ഉം 12ഉം വയസുള്ള കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
