പണം വാരി ഏറിഞ്ഞ് അധികാരത്തിലേറി; ഒരു ദുരിതം വന്നപ്പോൾ സ്വന്തം ജനതയെ ആശ്വസിപ്പിക്കുന്നതിന് പകരം അപമാനിച്ചു; കർണാടക മുഖ്യമന്ത്രി വിവാദത്തിൽ

  • Post category:news
  • Reading time:1 min read
You are currently viewing പണം വാരി ഏറിഞ്ഞ് അധികാരത്തിലേറി; ഒരു ദുരിതം വന്നപ്പോൾ സ്വന്തം ജനതയെ ആശ്വസിപ്പിക്കുന്നതിന് പകരം അപമാനിച്ചു; കർണാടക മുഖ്യമന്ത്രി വിവാദത്തിൽ

ബംഗളൂരു: മഹാ പ്രളയത്തിൽ വീർപ്പുമുട്ടുന്ന കർണാടകയിലെ ജനതയെ അപമാനിക്കുന്ന വിധം മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രളയത്തിൽ സർവ്വവും നഷ്ട്ടപ്പേട്ട ദുരിത ബാധിതർ മുഖ്യമന്ത്രിയോട് സഹായം ആവശ്യപ്പെട്ടപ്പോൾ നോട്ടടിക്കുന്ന യന്ത്രം കയ്യിലില്ലെന്ന് മറുപടി നൽകുകയായിരുന്നു. ശിവമോഗയിലെ പ്രളയ ദുരിതബാധിതരാണ് യെദിയൂരപ്പയോട് സഹായം ആവശ്യപ്പെട്ടത്. ഇവരോടായിരുന്നു യെദിയൂരപ്പയുടെ വിവാദ മറുപടി.

യെദിയൂരപ്പയുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസും ജനതാദള്‍ എസും രംഗത്തെത്തി. ദുരിത ബാധിതര്‍ക്ക് സഹായധനം എത്തിക്കാന്‍ കര്‍ണാക മുഖ്യമന്ത്രിക്ക് സാദിക്കുന്നില്ല. സഹായം ആവശ്യപ്പെട്ടവരോട് കയ്യില്‍ നോട്ടടിക്കുന്ന യന്ത്രം ഇല്ലെന്നാണ് മറുപടി പറയുന്നത്. ഇതേ വ്യക്തിക്ക് ആര്‍ത്തിമൂത്ത എം.എല്‍.എമാരെ തൃപ്തിപ്പെടുത്താന്‍ അക്ഷയപാത്ര ഫണ്ട് ഉണ്ടെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. എം.എല്‍.എമാരെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിപ്പിക്കുന്നതിനും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കയറ്റാനും ആരാണ് കറന്‍സി നോട്ട് അടിക്കുന്നതെന്നും ജനതാദള്‍ എസ് ചോദിച്ചു.

0Shares