
കൊച്ചി: മമ്മുട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതികള്‍’ സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ജൂണ്‍ പതിനാറിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. സിനിമയ്ക്ക് ടിക്കറ്റ് കിട്ടാതെ പ്രേക്ഷകര്‍ വലയുകയും ചെയ്തിരുന്നു. തിയറ്റര്‍ കുറവായത് കൊണ്ടാണ് ടിക്കറ്റ് കിട്ടാത്തതെന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ അധിക പ്രദര്‍ശനവും തിയറ്റര്‍ വര്‍ധനവും ഉണ്ടായിട്ടും ചിത്രം ദിവസങ്ങളോളം ഹൗസ് ഫുള്ളായി തന്നെ തുടര്‍ന്നിരുന്നു എന്നതാണ് യാഥാര്‍ത്യം. ഇപ്പോഴിതാ അണിയറ പ്രവര്‍ത്തകര്‍ തന്നെ പറയുകയാണ് ‘അബ്രഹാമിന്റെ സന്തതികള്‍’ ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റാണെന്ന്. ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ടില്‍ ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. വലിയ അവകാശ വാദങ്ങളൊന്നും പറയാനില്ലെങ്കിലും സിനിമ കോടികള്‍ വാരിക്കൂട്ടുന്നൊരു സിനിമയായിരിക്കുമെന്ന് നിര്‍മാതാവ് മുമ്പ് പറഞ്ഞിരുന്നു. ആ വാക്ക് ശരിയാക്കി അബ്രഹം സൂപ്പര്‍ ഹിറ്റിലേക്ക് എത്തിയിരിക്കുന്നു എന്നുതന്നെ പറയാം. ഈ വര്‍ഷമിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളെല്ലാം കാര്യമായി വിജയിക്കാതെ പോവുകയായിരുന്നു. ഇതോടെ ആരാധകരും നിരാശയിലെത്തിയിരുന്നു.
എന്നാല്‍ മമ്മൂക്കയുടെ കിടിലന്‍ പെര്‍ഫോമന്‍സുമായി ‘അബ്രഹാമിന്റെ സന്തതികള്‍’ തിയറ്ററുകള്‍ കൈയടക്കിയതോടെ പ്രേക്ഷകരും ഹാപ്പിയാണ്. കേരളത്തില്‍ മാത്രം 136 തിയറ്ററുകളായിരുന്നു അബ്രഹാമിന്റെ സന്തതികള്‍ക്ക് ലഭിച്ചത്. ആ സമയം മെഗാസ്റ്റാറിന്റെ സിനിമയ്ക്ക് ഇത്രയും തിയറ്ററുകളേ ഉള്ളോ എന്ന് കളിയാക്കിയവരുണ്ടായിരുന്നു. എന്നാല്‍ ഫസ്റ്റ് ഷോ കഴിഞ്ഞതോടെ സംഗതികള്‍ മാറി മറിഞ്ഞു. റിലീസ് ദിവസം മുതല്‍ എല്ലായിടത്തും ഹൗസ് ഫുള്‍. മുന്‍കൂട്ടിയുള്ള ബുക്കിംഗ് അടക്കം എല്ലാം ചൂടപ്പം പോലെ വിറ്റ് പോയി. ഇതോടെ സ്‌പെഷ്യല്‍ ഷോ സംഘടിപ്പിക്കേണ്ടി വന്നു അണിയറ പ്രവര്‍ത്തകര്‍ക്ക്. പുലര്‍ച്ചെ അടക്കം പ്രത്യേക പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടും സിനിമയ്ക്ക് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു പിന്നീട് ഉണ്ടായിരുന്നത്. അതോടെ ചിത്രം മറ്റൊരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ്. ഈ വര്‍ഷം ഏറ്റവുമധികം ഹൗസ് ഫുള്‍ ഷോ നടത്തിയ മലയാള സിനിമ. അതിവേഗം 1000 ഹൗസ് ഫുള്‍ ഷോ എന്ന റെക്കോര്‍ഡ് ആണ് അബ്രഹാം മറികടന്നിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പുറത്തവിട്ടിരിക്കുന്നത്.
