ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് മുന്നോട്ട് വച്ച പണം പിന്‍വലിക്കല്‍ നിയന്ത്രണം മാര്‍ച്ച് 13 മുതല്‍ ഇല്ലാതാകും. രണ്ട് ഘട്ടമായാണ് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഫെബ്രുവരി 20 മുതല്‍ ഒരാഴ്ച്ചത്തേക്ക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക പരമാവധി 50,000 രൂപയാക്കി വര്‍ധിപ്പിച്ചു. രണ്ടാം ഘട്ടമായാണ് മാര്‍ച്ച് 13 മുതല്‍ നിയന്ത്രം പൂര്‍ണമായും പിന്‍വലിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയവും ഇന്ന് പ്രഖ്യാപിച്ചു. എന്നാല്‍ പുതിയ വായ്പാ നയത്തില്‍ 6.25 എന്ന റിപ്പോ നിരക്കില്‍ മാറ്റം വന്നിട്ടില്ല.
