പണം കൈമാറ്റം ചെയ്യുമ്പോൾ ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ ഇനിമുതൽ 10,000 രൂപ പിഴ

  • Post category:news
  • Reading time:1 min read
You are currently viewing പണം കൈമാറ്റം ചെയ്യുമ്പോൾ ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ ഇനിമുതൽ 10,000 രൂപ പിഴ

രാജ്യത്ത് ഇനി മുതല്‍ ഉയര്‍ന്ന തുകയുടെ കൈമാറ്റത്തില്‍ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ 10,000 പിഴ. സെപ്റ്റംബര്‍ ഒന്നുമുതല്‍ തീരുമാനം നടപ്പിലാകുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനാവശ്യമായ നിയമ ഭേദഗതികള്‍ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉയര്‍ന്ന തുകയുടെ കൈമാറ്റത്തിന് പാന്‍ നമ്പര്‍ ഇപ്പോൾ തന്നെ നിര്‍ബന്ധമാണ്. എന്നാല്‍ പാന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഇതിന് പകരം ആധാര്‍ നമ്പര്‍ രേഖപ്പെടുത്താമെന്ന് കേന്ദ്രബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് പാന്‍ നമ്പറിന് പകരം വേണമെങ്കില്‍ ആധാര്‍ നമ്പര്‍ ഉപയോഗിക്കാമെന്നും ബജറ്റില്‍ പറഞ്ഞിരുന്നു.

ഇതുപ്രകാരം ഐ.ടി ആക്ടിലെ 272ബി, 139എ എന്നീ വകുപ്പുകള്‍ കേന്ദ്രം ഭേദഗതി ചെയ്യും. നിലവില്‍ 120 കോടി ആളുകള്‍ക്ക് ആധാര്‍ നമ്പറുണ്ട്. എന്നാല്‍ പാന്‍കാര്‍ഡ് ഉള്ളവര്‍ 41 കോടി മാത്രമാണ്. ഇതില്‍ 22 കോടി ആളുകളുടെ പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

0Shares