പഠിച്ച പണി പതിനെട്ടും പയറ്റി ഉത്തരാഖഢ് പോലിസ്; 21 കാരിയെ ബലാത്സംഗം ചെയ്ത പ്രതികളെ കണ്ടെത്താന്‍ ഒരു ലക്ഷം ഇനാം പ്രഖ്യാപിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing പഠിച്ച പണി പതിനെട്ടും പയറ്റി ഉത്തരാഖഢ് പോലിസ്; 21 കാരിയെ ബലാത്സംഗം ചെയ്ത പ്രതികളെ കണ്ടെത്താന്‍ ഒരു ലക്ഷം ഇനാം പ്രഖ്യാപിച്ചു

ഡെറാഡൂണ്‍: പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയെങ്കിലും യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത പ്രതികളെ പിടികൂടാന്‍ കഴിയാതെ ഉത്തരാഖഢ് പോലീസ്. പ്രതിഷേധം പരക്കെ ഉയര്‍ന്നതോടെ പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ്. അങ്ങനെയെങ്കിലും കേസില്‍ തീര്‍പ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഡെറാഡൂണ്‍ സ്വദേശിയായ 21 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം 17 ാം തീയതി റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതികളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് സമ്മാനം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചത്. വിവരങ്ങള്‍ നല്‍കിയ ആളുടെ പേരു വിവരങ്ങള്‍ രഹസ്യമായി വയ്ക്കും. പീഡനത്തിന് മുമ്പ് പ്രതികള്‍ പെട്രോള്‍ പമ്പില്‍ കയറുന്ന ദൃശ്യങ്ങള്‍ പോലീസിന്റെ പക്കലുണ്ട്. ഈ ചിത്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടുകയാണ് പോലീസ്. മുമ്പ് നടന്ന പീഡന കേസില്‍ പ്രതികളായവരുടേയും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. മുമ്പ് നടന്ന പീഡനകേസിലെ പ്രതിയായ ഓട്ടോ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

0Shares