ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പരീക്ഷയില്‍ റാങ്ക് നേടി രാഷ്ട്രപതിയുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി.ഹരിയാനയിലാണ് സംഭവം നടന്നത്. 19 കാരിയായ കൊളേജ് വിദ്യാര്‍ത്ഥിനിയെ ആണ് ഹരിയാനായിലെ മഹേന്ദ്രഹര്‍ ജില്ലയില്‍ നിന്ന് വ്യാഴാഴ്ച തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്തതത്. ഗുരുഗ്രാമില്‍നിന്ന് 116 കിലോമീറ്റര്‍ അകലെ ഒരു ബസ് സ്റ്റാന്റിന് സമീപം പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കോച്ചിംഗ് സെന്ററിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്.
അടുത്തുള്ള വയലിലേക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. ഇവരെ കൂടാതെ അവിടെയുണ്ടായിരുന്ന മറ്റു ചിലരും പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. ഇവരെല്ലാവരും പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. പരാതി സ്വീകരിക്കാന്‍ സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. മറ്റൊരു പോലീസ് സ്റ്റേഷനിലാണ് ഇവര്‍ പരാതി നല്‍കിയത്. സംഭവം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു.
പഠനമികവിന് രാഷ്ട്രപതിയുടെ അനുമോദനം ഏറ്റുവാങ്ങിയ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി