പട്ടാപ്പകല്‍ ചേറായി ബീച്ചില്‍ യുവതിയെ കാമുകന്‍ കുത്തിക്കൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing പട്ടാപ്പകല്‍ ചേറായി ബീച്ചില്‍ യുവതിയെ കാമുകന്‍ കുത്തിക്കൊന്നു

കൊച്ചി: ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കാമുകന്‍ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശീതള്‍ (30) ആണ് കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം നെടുംകുന്നം സ്വദേശി പ്രശാന്ത് പൊലിസ് പിടിയിലായി.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. യുവാവിനൊപ്പമാണ് യുവതി ബീച്ചിലെത്തിയത്. ബീച്ചില്‍ വെച്ച് കുത്തേറ്റ യുവതി തൊട്ടടുത്ത റോഡിലെത്തി കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ റിസോര്‍ട്ട് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രണയത്തിലായിരുന്ന ഇരുവരും തമ്മിലുള്ള കലഹമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു.

പി.എസ്.സി കോച്ചിംഗ് സെന്റിറിലേയ്ക്ക് പോകാനാണ് യുവതി വീട്ടില്‍ നിന്നും പോയതെന്നാണ് അറിയുന്നത്. ഇരുവരും രാവിലെ ക്ഷേത്രത്തില്‍ പോയി പിന്നീട് ബീച്ചിലെത്തി. കണ്ണടച്ചു നിന്നാല്‍ ഒരു സമ്മാനം നല്‍കാമെന്ന് പ്രശാന്ത് ശീതളിനോട് പറഞ്ഞു. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പ്രശാന്ത് കരുതി വച്ച കത്തിയെടുത്ത് കുത്തുകയായിരുന്നു. ശരീരത്തില്‍ ആറോളം കുത്തുകളേറ്റിട്ടുണ്ട്. പൊലിസ് അന്വേഷണം തുടങ്ങി.

 

0Shares