കാഞ്ഞങ്ങാട്: പടന്നക്കാട് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍. കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലാണ് 12 സെന്റീമിറ്റര്‍ വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. മംഗളുരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടാന്‍ തയാറെടുക്കുന്നതിനിടെയാണ് വിള്ളല്‍ കണ്ടെത്തിയത്.
പാളത്തില്‍ വിള്ളലുണ്ടായ ഭാഗത്ത് താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തെ തുടര്‍ന്ന് 15 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ഇതിനെ തുടര്‍ന്ന് ട്രെയിനുകളെല്ലാം വൈകിയാണ് ഓടിയത്.
പടന്നക്കാട് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകി