പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; നീരവ് മോദിയുടെ വലയില്‍ വീണവരില്‍ നടി പ്രിയങ്ക ചോപ്രയും

  • Post category:news
  • Reading time:1 min read
You are currently viewing പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; നീരവ് മോദിയുടെ വലയില്‍ വീണവരില്‍ നടി പ്രിയങ്ക ചോപ്രയും

പഞ്ചാബ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിച്ച നീരവ് മോദിയ്‌ക്കെതിരെ ചലച്ചിത്രതാരം പ്രിയങ്ക ചോപ്ര. മോദിയുടെ വജ്രവ്യാപാര കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായ തനിക്ക് നീരവ് മോദി വന്‍ തുക പ്രതിഫലം നല്‍കാനുണ്ടെന്ന് കാണിച്ചാണ് പ്രിയങ്ക നിയമനടപടിക്ക് ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പ്രിയങ്ക ബ്രാന്‍ഡ് അംബാസിഡറാവാന്‍ നീരവുമായി കരാറിലെത്തിയത്. ഇതിന് മുന്‍പ് ബോളിവുഡ് താരം ലിസ ഹെയ്ഡനായിരുന്നു നീരവ് മോദിയുടെ കമ്പനിയുടെ വജ്രവ്യാപാരത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. പ്രിയങ്ക ഇപ്പോള്‍ തന്നെ നീരവ് മോദിയുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

പ്രിയങ്കയ്‌ക്കൊപ്പം ബ്രാന്‍ഡ് അംബാസിഡറായ വകയില്‍ തനിക്കും വന്‍ തുക പ്രതിഫലം നല്‍കാനുണ്ടെന്ന് കാണിച്ചുകൊണ്ട് ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്രയും നീരവിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. നീരവ് മോദിയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

0Shares