പഞ്ചാബും ഗോവയും നാളെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing പഞ്ചാബും ഗോവയും നാളെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്.

പനാജി: പഞ്ചാബിലും ഗോവയിലും അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. ഇനി ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക്. പഞ്ചാബില്‍ 117 ഉം ഗോവയില്‍ 40 നിയമസഭാ മണ്ഡലങ്ങളിലുമായാണ് വേട്ടെടുപ്പ് നടക്കുന്നത്. ഇന്നലെ വൈകിട്ട് അഞ്ചിന് പ്രചാരണം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് ദിവസമായ ഫെബ്രുവരി നാലു വരെ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയുള്ള പരസ്യങ്ങള്‍, കൂട്ട എസ്.എം.എസുകള്‍, ശബ്ദ സന്ദേശങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍, എന്നിവയില്‍ കൂടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്കുണ്ടെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വി.കെ സിങ് അറിയിച്ചു.

കോണ്‍ഗ്രസ്, ബി.ജെ.പി, ആം ആദ്മി പാര്‍ട്ടി, എന്‍.സി.പി, പാര്‍ട്ടികള്‍ കൂടാതെ എം.ജി.പി-ജി.എസ്.എം -ശിവസേന സഖ്യവും പ്രചാരണത്തില്‍ സജീവമായ ഗോവയില്‍ വന്‍ മത്സരമാണ് നടക്കുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബിര്‍ സിങ് ബാദല്‍, കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍, കോണ്‍ഗ്രസ് നേതാവ് നവ ജോത് സിങ് സിദ്ധു, ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ എന്നിവര്‍ അവസാനഘട്ട പ്രചരണത്തിനെത്തിയത് മത്സരം കൂടുതല്‍ ശക്തമാക്കി.

0Shares