
ബാംഗ്ലൂർ: കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശിയായ ജുഡിത്ത് ന്റെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്ന സുരാജ് വെഞ്ഞാറമൂട് അഭിനയ്ക്കുന്നമലയാളചിത്രം ‘ആഭാസ ‘ ത്തിനെതിരെ ബാംഗ്ലൂരിൽ വന്‍ പ്രതിഷേധം. പൊലീസ് സ്ഥലത്ത് എത്തി ചിത്രീകരണം തടഞ്ഞു. ബെംഗളൂരുവില്‍ പച്ച ബസിന് മുകളില്‍ പാക്കിസ്ഥാന് രാഷ്ട്രപിതാവ്മുഹമ്മദാലി ജിന്നയുടെ ചിത്രം പതിച്ച് ഷൂട്ടിഗ് നടത്തിയതാണ് പ്രശ്നമായത്. മലയാള സിനിമ ‘ആഭാസ’ത്തിന്റെ ചിത്രീകരണമാണ് ബാംഗ്ലൂരിൽ തടയപ്പെട്ടത്. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം രണ്ടാഴ്ചയായി ബെംഗളൂരു ഹോസ്കോട്ടയില്‍ പുരോഗമിക്കുകയാണ്. മുഹമ്മദ് അലി ജിന്നയുടെ ചിത്രം പതിച്ച പച്ച ബസ് ഉപയോഗിച്ചതിനാൽ ഹിന്ദുത്വ സംഘടനകൾ നൽകിയ പരാതിയെ തുടർന്ന്ആണ് നടപടി.

ബംഗളൂരുവിൽ മുഹമ്മദലി ജിന്നയുടെ ചിത്രം പതിച്ച പച്ച ബസ് സർവിസ് നടത്താൻ സിദ്ധരാമയ്യ ശ്രമിക്കുന്നു എന്ന ലേബലോടെ ബസിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ബസിനു മുകളിലെ ജിന്നയുടെ ചിത്രം നീക്കിയ ശേഷമാണ് ചിത്രീകരണം തുടരാന്‍ പൊലീസ് അനുമതി നല്‍കിയത്. ബസിന്റെ മുതലാളിയെ തല്ലിക്കൊല്ലാനും കാണുന്നിടത്തുവെച്ച് ബസ് കത്തിക്കാനുമായിരുന്നു അഭിഷേക് സിങ് എന്ന സംഘ് പ്രവർത്തകന്റെ ആഹ്വാനം. നമോ ബ്രിഗേഡ് അംഗമായ നീരജ് കാമത്ത് എന്നയാൾ ട്വിറ്ററിൽ ബസിന്റെ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
