ജമ്മുകാശ്മീര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മുവിലെ പൂഞ്ച് സെക്ടറില്‍ സൈനികരെ ആക്രമിച്ച് മൃതദേഹം വികൃതമാക്കിയതില്‍ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. സൈന്യത്തിന്റെ തിരിച്ചടിയില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

കൃഷ്ണഘട്ടി മേഖലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള കൃപാന്‍, പിമ്പിള്‍ എന്നീ പാക് സൈനിക പോസ്റ്റുകളും ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയില്‍ തകര്‍ന്നു. തിരിച്ചടി സംബന്ധിച്ച് സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയതായി പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ആക്രമണം ശക്തമാക്കാനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനം.