നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള വിദേശമലയാളികള്‍ക്ക് വിമാനയാത്രയ്ക്ക് ഇളവ്

  • Post category:news
  • Reading time:1 min read
You are currently viewing നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള വിദേശമലയാളികള്‍ക്ക് വിമാനയാത്രയ്ക്ക് ഇളവ്

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്രചെയ്യുന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക ഫെയര്‍ എന്ന സൗജന്യനിരക്കിന് തുടക്കമായി. യാത്ര ചെയ്യുന്ന നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള വിദേശമലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവ് അനുവദിക്കും. കാര്‍ഡ് ഉടമാക്കും ജീവിതപങ്കാളിക്കും 18 തികയാത്ത മക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.ഇതിന്റെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയൻ്റെ  സാന്നിധ്യത്തില്‍ കൈമാറി. നോര്‍ക്ക റൂട്ട്‌സ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, ചീഫ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ് കോണ്ടിനന്റ് റീജണല്‍ വൈസ് പ്രസിഡന്റ് സുനില്‍ വി.എ., സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് കേരള മാനേജര്‍ ബാലു എബ്രഹാം വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.

0Shares