
ബിരിയാണി വിറ്റതിന് ദളിത് യുവാവിന് നേരെ ആക്രമണം. താഴ്ന്ന ജാതിയില്‍പ്പെട്ടയാള്‍ ബിരിയാണി വിറ്റുവെന്ന് ആരോപിച്ചാണ് 43 കാരനായ ലോകേഷിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്‍റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ജാതിപ്പേര് വിളിച്ചാണ് ലോകേഷിനെ സംഘം മര്‍ദ്ദിച്ചത്.

ഡല്‍ഹിയില്‍ നിന്ന് 66 കിലോമീറ്റര്‍ അകലെ രബുപുര എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. താഴ്ന്ന ജാതിക്കാരനായ ലോകേഷിന് ബിരിയാണി വില്‍ക്കാന്‍ എന്താണ് അവകാശം എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. ലോകേഷിന്‍റെ സഹായികള്‍ ഭയന്ന് മാറി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
ബിരിയാണി വിറ്റതിന് ലോകേഷ് മാപ്പു പറയണമെന്നും അക്രമികള്‍ വിളിച്ചു പറയുന്നുണ്ട്. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഡനം തടയുന്ന വകപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോ കണ്ട് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പിന്നീട് മര്‍ദ്ദനമേറ്റ ലോകേഷിനെ വിളിച്ചു വരുത്തി മൊഴിയെടുത്തു. നടിയും കോണ്‍ഗ്രസ് നേതാവുമായ ഊര്‍മിള മതോണ്‍ഡ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ അപലപിച്ച് ട്വീറ്റ് ചെയ്തിരുന്നു.
https://twitter.com/ANINewsUP/status/1206071393214853120
