
ന്യൂഡല്‍ഹി: നോമ്പ് തുറക്കാന്‍ ഒരു കുപ്പിവെള്ളം മാത്രം ചോദിച്ചയാള്‍ക്ക് സാന്‍ഡ് വിച്ച് ഉള്‍പ്പെടെയുള്ള ഭക്ഷണം നല്‍കി എയര്‍ഇന്ത്യയിലെ എയര്‍ഹോസ്റ്റസ് മാതൃകയായി. ‘ഗോരഖ്പുരില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു റിഫാത്ത് ജാവൈദ് എന്ന മാധ്യമപ്രവര്‍ത്തകൻ നോമ്പ് തുറക്കാനുള്ള സമയമായതിനാല്‍ ക്യാബിന്‍ ക്രൂ അംഗമായ മഞ്ജുളയോട് ഞാന്‍ വെള്ളം ചോദിച്ചത്. അവര്‍ എനിക്ക് ഒരു ചെറിയ കുപ്പി വെള്ളം നല്‍കി.

നോമ്പായതിനാല്‍ ഒരു കുപ്പി കൂടി തരാമോ എന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ. നിമിഷങ്ങള്‍ക്കം രണ്ട് സാന്‍ഡ് വിച്ചുമായി അവര്‍ എത്തി. ഇനിയും വേണമെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ടെന്നും അവര്‍ പറഞ്ഞു’ . മാധ്യമ പ്രവര്‍ത്തകന്‍റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വെെറൽ ആയി മാറിയിരിക്കുകയാണ്.
തനിക്കുണ്ടായ നല്ല അനുഭവം റിഫാത്ത് ജാവൈദ് കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതോടെ വാർത്ത സോഷ്യൽ മീഡിയയിൽ വെെറൽ ആയി മാറിയിരിക്കുകയാണ്. എയർഹോസ്റ്റസിനെ അഭിനന്ദിച്ച് നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തിയിട്ടുണ്ട്.
