തിരുവനന്തപുരം: അസാധു നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കിൽ ക്യൂനില്‍ക്കുന്നതിനിടെ വീണ വിമുക്ത ഭടന്റെ ശരീരത്തിന്റെ ഒരുവശം തളര്‍ന്നു. പുല്ലുവിള സ്വദേശി ഏയ്ഞ്ചലാണ്(58) പക്ഷാഘാതം സംഭവിച്ച് തളര്‍ന്നു വീണ് കിടപ്പിലായത്.

ക്യ നില്‍ക്കവേ തളര്‍ന്നു വീണ ഇദ്ദേഹത്തെ മറ്റുള്ളവര്‍ താങ്ങിയിരുത്തുകയായിരുന്നു. തളര്‍ന്നു വീഴുന്നത് കണ്ടിട്ടും ബാങ്ക് അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തളര്‍ന്നു വീണയുടന്‍ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ശരീരം തളര്‍ന്നു പോകില്ലായെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു സഹകരണ ബാങ്കിലെ സുരക്ഷാ ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു ഇയാള്‍.
