നോട്ട് പ്രതിസന്ധി: ഫീസ് അടക്കാൻ വഴിയില്ലാതെ നെല്ല് നല്‍കി രക്ഷിതാക്കള്‍.

  • Post category:news
  • Reading time:1 min read
You are currently viewing നോട്ട് പ്രതിസന്ധി: ഫീസ് അടക്കാൻ വഴിയില്ലാതെ നെല്ല് നല്‍കി രക്ഷിതാക്കള്‍.

ഭോപ്പാല്‍: നോട്ടു പ്രതിസന്ധിയെ തുടര്‍ന്ന് സ്‌കൂളില്‍ മക്കളുടെ ഫീസ് അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ പകരം നെല്ലു നല്‍കി ഒരു കൂട്ടം മാതാപിതാക്കള്‍. ഭോപ്പാലിലെ ഭിതര്‍വാര്‍ ഗ്രാമത്തിലാണ് പണമില്ലാത്തതിനാല്‍ 15 ഓളം രക്ഷിതാക്കള്‍ സ്‌കൂളില്‍ നെല്ല് നല്‍കിയത്.

 

സംസ്ഥാനത്ത് കൂടുതല്‍ നെല്ല് ഉതാപാദിപ്പിക്കുന്ന സ്ഥലമാണ് ഭിതര്‍വാര്‍. ഒരോ രക്ഷിതാവും മൂന്നു ക്വിന്റല്‍ വീതം നെല്ലാണ് സ്‌കൂളില്‍ നല്‍കിയതെന്ന് സ്‌കൂള്‍ അധികൃതർ പറഞ്ഞു.

0Shares