നോട്ട് ക്ഷാമത്തിന് പരിഹാരമാവുന്നു: കറന്‍സി പേപ്പര്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര തീരുമാനം.

  • Post category:news
  • Reading time:1 min read
You are currently viewing നോട്ട് ക്ഷാമത്തിന് പരിഹാരമാവുന്നു: കറന്‍സി പേപ്പര്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര തീരുമാനം.


ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി നേരിടാന്‍ 20,000 ടണ്‍ കറന്‍സി പേപ്പര്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കറന്‍സി പേപ്പറിനുള്ള ടെന്‍ഡര്‍ ഉടന്‍ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ഒമ്പത് കമ്പനികള്‍ക്ക് പേപ്പര്‍ ഇറക്കുമതി ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കിയിട്ടുണ്ട്.

0Shares