നോട്ട് അസാധുവാക്കല്‍ ചര്‍ച്ച ചെയ്യാന്‍ പിഎസി യോഗം ഇന്ന്: ഊര്‍ജിത് പട്ടേല്‍ ഹാജരാകും.

  • Post category:news
  • Reading time:1 min read
You are currently viewing നോട്ട് അസാധുവാക്കല്‍ ചര്‍ച്ച ചെയ്യാന്‍ പിഎസി യോഗം ഇന്ന്: ഊര്‍ജിത് പട്ടേല്‍ ഹാജരാകും.

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ ഇന്ത്യന്‍ സമ്പത്ത് ഘടനയിലുണ്ടാക്കിയ മാറ്റം ചര്‍ച്ച ചെയ്യാന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ഇന്ന് നോട്ട് അസാധുവാക്കല്‍ ചര്‍ച്ച ചെയ്യുന്ന പാര്‍ലമെന്റിന്റെ പബ്‌ളിക് അക്കൗണ്ട് കമ്മിറ്റിക്കു മുമ്പാകെ ഹാജരാകും. നേരത്തെ പിഎസി നല്‍കിയ ചോദ്യാവലിക്ക് ഊര്‍ജിത് പട്ടേല്‍ മറുപടി നല്‍കിയിട്ടുണ്ട്.

അസാധുവാക്കിയതില്‍ എത്ര നോട്ട് തിരികെ വന്നിട്ടുണ്ട് എന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ കണക്കുകള്‍ ലഭിച്ചിട്ടില്ല എന്നാണ് സൂചന. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാതെ ഗവര്‍ണര്‍ ഒഴിഞ്ഞുമാറരുതെന്ന് കെ.വി തോമസ് അദ്ധ്യക്ഷനായ പിഎസി സമിതി അറിയിച്ചിരിക്കുകയാണ്.

0Shares